ഡി മറിയക്ക് പി എസ് ജിയിൽ പുതിയ കരാർ

20210312 224406

അർജന്റീനൻ താരം ഡി മറിയ പി എസ് ജിയിൽ തുടരും. താരം ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. ഒരു വർഷത്തെ കരാർ ആണ് ഡി മറിയ ഒപ്പുവെച്ചത്. പി എസ് ജിക്ക് താലര്യം ഉണ്ട് എങ്കിൽ അവർക്ക് കരാർ രണ്ടു വർഷത്തേക്കായി നീട്ടാനും കരാർ വ്യവസ്ഥയുണ്ട്. 2015 മുതൽ പി എസ് ജിയിൽ ഉള്ള താരമാണ് ഡി മറിയ. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് പി എസ് ജിയിൽ എത്തിയ ഡി മറിയ പി എസ് ജിയുടെ പ്രധാന താരമായി തന്നെ അവസാന കുറച്ചു വർഷമായി തുടർന്നു.

പി എസ് ജിക്കായി 248 മത്സരങ്ങൾ കളിച്ച ഡി മറിയ 87 ഗോളുകളും 104 അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്. പി എസ് ജിക്ക് ഒപ്പം 16 കിരീടങ്ങൾ ഡി മറിയ ഇതുവരെ നേടിയിട്ടുണ്ട്.

Previous articleനിസ്സാരം, ഇന്ത്യയെ ആദ്യ ടി20യില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ട്
Next articleശതകത്തിന് നാല് റണ്‍സ് അകലെ ഗുണതിലക പുറത്ത്, ശ്രീലങ്ക നേടിയത് 273 റണ്‍സ്