രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ച് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ അഹമ്മദാബാദിൽ നടക്കുന്ന ആദ്യ 2 മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് വിശ്രമം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ച കാര്യം അറിയിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ ശിഖർ ധവാനും കെ.എൽ രാഹുലുമാണ് ഇന്ത്യയും ബാറ്റിംഗ് ഓപ്പൺ ചെയ്തത്.

എന്നാൽ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ കെ.എൽ രാഹുലിനും ശിഖർ ധവാനും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ശിഖർ ധവാൻ 4 റൺസ് എടുത്ത് പുറത്തായപ്പോൾ കെ.എൽ രാഹുൽ വെറും 1 റൺസ് എടുത്താണ് പുറത്തായത്. നേരത്തെ ഇന്ത്യൻ ടീമിന്റെ പ്രധാന ഓപ്പണർമാർ കെ.എൽ രാഹുലും രോഹിത് ശർമ്മയുമാണെന്ന് വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

Previous articleദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള പാക്കിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു, ഷര്‍ജീല്‍ ഖാന്റെ മടങ്ങി വരവ്
Next articleനിസ്സാരം, ഇന്ത്യയെ ആദ്യ ടി20യില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ട്