ശ്രീലങ്കയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ച് ദിനേശ് ചന്ദിമലും ധനന്‍ജയ ഡിസില്‍വയും, ലീഡിനികെ

കറാച്ചി ടെസ്റ്റില്‍ 64/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് എംബുല്‍ദേനിയയെയും ആഞ്ചലോ മാത്യൂസിനെയും നഷ്ടമായി 80/5 എന്ന നിലയിലേക്ക് തകര്‍ന്ന ലങ്കയെ രക്ഷിച്ച് ദിനേഷ് ചന്ദിമല്‍, ധനന്‍ജയ ഡി സില്‍വ കൂട്ടുകെട്ട്. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ 170/6 എന്ന നിലയിലാണ് ശ്രീലങ്ക

67 റണ്‍സ് കൂട്ടുകെട്ടിന് ശേഷം 32 റണ്‍സ് നേടിയ ധനന്‍ജയയെ ലങ്കയ്ക്ക് നഷ്ടമായെങ്കിലും ചന്ദിമലും ഡിക്ക്വെല്ലയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. പാക് സ്കോറിന് വെറും 21 റണ്‍സ് പിറകിലാണ് ശ്രീലങ്കയിപ്പോള്‍. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും മുഹമ്മദ് അബ്ബാസും മൂന്ന് വീതം വിക്കറ്റാണ് നേടിയത്.

ക്രീസില്‍ 42 റണ്‍സുമായി ദിനേശ് ചന്ദിമലും 10 റണ്‍സ് നേടി നിരോഷന്‍ ഡിക്ക്വെല്ലയുമാണ് നില്‍ക്കുന്നത്.

Previous articleസെഞ്ചൂറിയണ്‍ ടെസ്റ്റില്‍ നിന്ന് ടെംബ ബാവുമ പുറത്ത്
Next article“കേരള ബ്ലാസ്റ്റേഴ്സിനെ ഭയക്കുന്നില്ല” – ചെന്നൈയിൻ കോച്ച്