സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ നിന്ന് ടെംബ ബാവുമ പുറത്ത്

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി. ബാറ്റ്സ്മാന്‍ ടെംബ ബാവുമ ഇടുപ്പിനേറ്റ പരിക്ക് മൂലം ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്ത് പോകുകയാണെന്ന് ടീം അറിയിച്ചിട്ടുണ്ട്. പകരക്കാരെ ദക്ഷിണാഫ്രിക്ക എ-സിഎസ്എ ഫ്രാഞ്ചൈസി ചതുര്‍ദിന മത്സരത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

നാല് മത്സരങ്ങളുടെ പരമ്പരയില്‍ ടീമിനൊപ്പം ബാവുമ തുടരും. താരത്തെ അടുത്ത് ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ വീണ്ടും മത്സര സജ്ജമാക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യമെന്നാണ് മനസ്സിലാക്കുന്നത്. ഡിസംബര്‍ 26നാണ് സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് അരങ്ങേറുക.

നേരത്തെ തന്നെ ആറ് പുതുമുഖ താരങ്ങളോടു കൂടിയാണ് ദക്ഷിണാഫ്രിക്ക ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ബാവുമ കൂടി പുറത്ത് പോകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്കരമാവുകയാണ് ദക്ഷിണാഫ്രിക്കയ്ക്ക്.

Previous articleപൊന്നും വില കൊടുത്ത് ക്രിസ് മോറിസിനെ സ്വന്തമാക്കി, കരുത്താര്‍ജ്ജിച്ചോ ആര്‍സിബിയുടെ ബൗളിംഗ് നിര?
Next articleശ്രീലങ്കയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ച് ദിനേശ് ചന്ദിമലും ധനന്‍ജയ ഡിസില്‍വയും, ലീഡിനികെ