“കേരള ബ്ലാസ്റ്റേഴ്സിനെ ഭയക്കുന്നില്ല” – ചെന്നൈയിൻ കോച്ച്

കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ന് ഐ എസ് എൽ മത്സരത്തിൽ നേരിടാൻ ഇരിക്കുകയാണ് ചെന്നൈയിൻ. തങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനെ ഭയപ്പെടുന്നില്ല എന്ന് മത്സരത്തിന് മുന്നോടിയായി ചെന്നൈയിൻ പരിശീലകൻ ഓവൻ കോയ്ല് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് മികച്ച ടീമാണ് അവരെ ബഹുമാനിക്കുന്നു. പക്ഷെ ആരെയും ചെന്നൈയിൻ ഭയപ്പെടുന്നില്ല. ഓവൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ചെന്നൈയിൻ തയ്യാർ ആണെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിന്റെ മികവിനൊത്ത പ്രകടനം ടീം കാഴ്ചവെക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിനെ എളുപ്പത്തിൽ പരാജയപ്പെടുത്താം എന്നും അദ്ദേഹം പറഞ്ഞു. ജംഷദ്പൂരിനെതിരെ ചെന്നൈയിൻ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അന്ന് കളി കണ്ട ആരും ചെന്നൈയിന് മൂന്ന് പോയന്റ് ലഭിക്കേണ്ടതായിരുന്നു എന്ന് മാത്രമേ പറയൂ എന്നും കോയ്ല് കൂട്ടിച്ചേർത്തു.

Previous articleശ്രീലങ്കയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ച് ദിനേശ് ചന്ദിമലും ധനന്‍ജയ ഡിസില്‍വയും, ലീഡിനികെ
Next article“ലിവർപൂൾ വിജയത്തിന് അടിമപ്പെട്ടു”