പഞ്ചാബിന് വിജയം നേടിക്കൊടുത്ത് കൂപ്പര്‍ കോണോലി

ഐപിഎലില്‍ വിജയവുമായി പഞ്ചാബ് കിംഗ്സ്. ഇന്ന് ബൗളിംഗ് മികവിൽ ഗുജറാത്തിനെ 162/6 എന്ന സ്കോറില്‍ പിടിച്ചുകെട്ടിയ ശേഷം പഞ്ചാബ് 7 വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിലാണ് വിജയം കൈവരിച്ചത്. കൂപ്പര്‍ കോണോലിയുടെ ബാറ്റിംഗ് മികവാണ് പഞ്ചാബിന്റെ വിജയം സാധ്യമാക്കിയത്.

44 പന്തിൽ പുറത്താകാതെ 72 റൺസ് നേടിയ കോണോലിയും 37 റൺസ് നേടിയ പ്രഭ്സിമ്രാന്‍ സിംഗും ആണ് പഞ്ചാബ് നിരയിൽ റൺസ് കണ്ടെത്തിയ താരങ്ങള്‍. 5 പന്തിൽ 11 റൺസുമായി പുറത്താകാതെ നിന്ന സേവ്യര്‍ ബാര്‍ലെറ്റ് വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഗുജറാത്ത് നിരയിൽ 3 വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണ തിളങ്ങി.