ഗുജറാത്തിനെ 162 റൺസിലൊതുക്കി പഞ്ചാബ് കിംഗ്സ്, വിജയകുമാര്‍ വൈശാഖിന് 3 വിക്കറ്റ്

ഐപിഎലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 162 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗില്ലും ജോസ് ബട്‍ലറും നേടിയ സ്കോറുകളുടെ ബലത്തിലാണ് ഈ സ്കോറിലേക്ക് ഗുജറാത്ത് ടൈറ്റന്‍സ് എത്തുന്നത്. ശുഭ്മന്‍ ഗില്ലും ജോസ് ബട്‍ലറും നേടിയ സ്കോറുകളുടെ ബലത്തിലാണ് ഈ സ്കോറിലേക്ക് ഗുജറാത്ത് ടൈറ്റന്‍സ് എത്തുന്നത്. പഞ്ചാബിന് വേണ്ടി വിജയകുമാര്‍ വൈശാഖ് മൂന്നും യൂസുവേന്ദ്ര ചഹാല്‍ രണ്ട് വിക്കറ്റും നേടി.
നാലാം ഓവറിൽ 13 റൺസ് നേടിയ സായി സുദര്‍ശനെ മാര്‍ക്കോ ജാന്‍സന്‍ പുറത്താക്കുമ്പോള്‍ 37 റൺസായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഗുജറാത്ത് 54 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

പത്താം ഓവറിൽ യൂസുവേന്ദ്ര ചഹാല്‍ 39 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കി പഞ്ചാബിന് രണ്ടാം വിക്കറ്റ് നൽകി. 10 ഓവര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് 84/2 എന്ന നിലയിലായിരുന്നു. 46 റൺസാണ് ഗിൽ – ബട്‍ലര്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്.
ഗിൽ പുറത്തായ ശേഷം ക്രീസിലെത്തിയ ഗ്ലെന്‍ ഫിലിപ്സ് ജോസ് ബട്‍ലറുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 36 റൺസാണ് നേടിയത്. 17 പന്തിൽ 25 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്സിനെ വിജയകുമാര്‍ വൈശാഖ് ആണ് പുറത്താക്കിയത്.

38 റൺസ് നേടിയ ജോസ് ബട്‍ലറുടെ വിക്കറ്റും യൂസുവേന്ദ്ര ചഹാല്‍ നേടിയപ്പോള്‍ വാഷിംഗ്ടൺ സുന്ദറിനെ വിജയകുമാര്‍ വൈശാഖ് പുറത്താക്കി.

162/6 എന്ന സ്കോറാണ് ഗുജറാത്ത് ടൈറ്റന്‍സ് നേടിയത്.