CricketFeatured

കൊളംബോ ടെസ്റ്റ് സമനിലയിൽ, 4 വിക്കറ്റുകള്‍ വീഴ്ത്താനാകാതെ ഇന്ത്യ

India

കൊളംബോ ടെസ്റ്റിന്റെ അവസാന ദിവസം ശ്രീലങ്കയെ ഓള്‍ഔട്ട് ആക്കാനാകാതെ ബുദ്ധിമുട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 503/9 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ ശ്രീലങ്ക 290 റൺസിന് പുറത്തായി ഫോളോ ഓണിന് വിധേയരായി.

എന്നാൽ രണ്ടാം ഇന്നിംഗ്സിൽ മികച്ച പോരാട്ടവീര്യം കാണിച്ച ലങ്ക 429/9 എന്ന നിലയില്‍ ആണ് മത്സരം അവസാനിപ്പിച്ചത്. നാലാം ദിവസം 229/6 എന്ന നിലയിൽ വെറും 16 റൺസ് മാത്രമാണ് ലങ്കയുടെ കൈവശമുണ്ടായിരുന്നതെങ്കിൽ അവശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യ ബുദ്ധിമുട്ടിയത് ടീമിന് തിരിച്ചടിയായി.

Sonaldinusha

ഏഴാം വിക്കറ്റിൽ സോണൽ ദിനുഷയും കേശാര നുവാന്തയും ചേര്‍ന്ന് നേടിയ 112 റൺസാണ് ആദ്യ സെഷന്‍ അതിജീവിക്കുവാന്‍ ലങ്കയെ സഹായിച്ചത്. എന്നാൽ ലഞ്ച് കഴിഞ്ഞ് ഉടനെ 46 റൺസ് നേടിയ നുവാന്തയെ മാനവ് സുഥാര്‍ പുറത്താക്കിയെങ്കിലും സോണൽ ദിനുഷ ഒരറ്റത്ത് പൊരുതി നിന്ന് റൺ നേടി.

133 റൺസുമായി സോണൽ ദിനുഷ പുറത്താകാതെ നിന്നപ്പോള്‍ ലങ്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 429/9 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്തു. എന്നാൽ പിന്നീട് അധികം ഓവറുകള്‍ ബാക്കി ഇല്ലാത്തതിനാൽ ഇരു ക്യാപ്റ്റന്മാരും മത്സരം സമനിലയിൽ അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി മാനവ് സുഥാറും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റ് നേടി.