CricketFeatured

പ്രസിദ്ധ് കൃഷ്ണയ്ക്ക് 5 വിക്കറ്റ്, ജൈസ്വാളിന് സെഞ്ച്വറി, മൂന്നാം ഏകദിനത്തിലും വിജയം ഇന്ത്യയ്ക്ക്

Yashasvijaiswal

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിനത്തിലും വിജയം കൈവരിച്ച് ടീം ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 218 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 28.4 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ നേടിയത്.

Prasidhkrishna

44.2 ഓവറിൽ അഫ്ഗാനിസ്ഥാൻ 218 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 102 റൺസ് നേടിയ ഹസ്മുത്തുള്ള ഷഹീദി ആണ് ടീമിന്റെ ടോപ് സ്കോറര്‍. അസ്മത്തുള്ള ഒമര്‍സായി 50 റൺസും നേടി. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ 5 വിക്കറ്റുമായി മികവ് പുലര്‍ത്തി.

Rohitsharma

അര്‍ദ്ധ ശതകങ്ങളുമായി യശസ്വി ജൈസ്വാളും രോഹിത് ശര്‍മ്മയും ആണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രോഹിത് 79 റൺസ് നേടി പുറത്തായപ്പോള്‍ യശസ്വി ജൈസ്വാള്‍ 110 റൺസ് നേടി പുറത്താകാതെ നിന്നു. ശ്രേയസ്സ് അയ്യര്‍ 20 റൺസും നേടി.