ബ്രൂട്ടൽ ബ്രൂക്ക്!!! 14 ഓവറിനുള്ളിൽ ഇംഗ്ലണ്ടിന് വിജയം

ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടി20യിൽ തോൽവിയേറ്റ് വാങ്ങി ഇന്ത്യ. പരമ്പരയിലെ മൂന്നാം മത്സരത്തിൽ തോൽവി പിണഞ്ഞതോടെ ഇംഗ്ലണ്ടിനോട് പരമ്പരയും ഇന്ത്യ അടിയറവ് പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെ്യത ഇന്ത്യ 158/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 80 റൺസുമായി ശ്രേയസ്സ് അയ്യരാണ് ടീമിന്റെ ബാറ്റിംഗ് നെടുംതൂണായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വെറും 13.5 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു. ജോസ് ബട്‍ലറുടെ വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 35 പന്തിൽ 75 റൺസും ഫിലിപ് സാള്‍ട്ട് 42 പന്തിൽ 59 റൺസും നേടിയാണ് ഇംഗ്ലണ്ടിന്റെ 9 വിക്കറ്റ് വിജയം സാധ്യമാക്കിയത്.