ഫിഫ്റ്റിയുമായി ശ്രേയസ്സ് അയ്യര്‍, ഇന്ത്യയ്ക്ക് 158 റൺസ്

ഇംഗ്ലണ്ടിനെതിരെ നാലാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത് 158 റൺസ് നേടി ഇന്ത്യ. ശ്രേയസ്സ് അയ്യര്‍ നേടിയ ഫിഫ്റ്റിയുടെ ബലത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഈ സ്കോര്‍ നേടിയപ്പോള്‍ 49 പന്തിൽ 80 റൺസുമായി ശ്രേയസ്സ് അയ്യര്‍ ആണ് കസറിയത്.
22 റൺസ് നേടിയ ശിവം ദുബേ ആണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ്മ 16 റൺസും വൈഭവ് സൂര്യവന്‍ഷി 15 റൺസും നേടി. ഇംഗ്ലണ്ടിനായി ജോഷ് ടംഗും ജോഫ്ര ആര്‍ച്ചറും രണ്ട് വിക്കറ്റ് നേടി.