മോഹൻ ബഗാന്റെ വമ്പൻ സൈനിംഗ്; മിഗ്വൽ ഫിഗ്യൂറയെ റാഞ്ചി!

ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾഡൻ ബോൾ ജേതാവായ മിഗ്വൽ ഫിഗ്യൂറ ദമാസെനോയെ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ടീമിലെത്തിച്ചതായി Rev sportz റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വർഷത്തെ കരാറിലാണ് ബ്രസീലിയൻ പ്ലേമേക്കർ മോഹൻ ബഗാനുമായി ഒപ്പുവെച്ചിരിക്കുന്നത്. ഈസ്റ്റ് ബംഗാളിനൊപ്പം കിരീടം നേടിയ സീസണിന് ശേഷമാണ് 26-കാരനായ താരം ബഗാനിൽ എത്തുന്നത്.
കഴിഞ്ഞ സീസണിൽ ലീഗിൽ കളിച്ച 12 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയാണ് താരം ഐഎസ്എല്ലിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം സ്വന്തമാക്കിയത്.
ബംഗ്ലാദേശ് ക്ലബ്ബായ ബഷുന്ധര കിംഗ്‌സിലും ബ്രസീലിയൻ സീരി എയിലും താരം നേരത്തെ കളിച്ചിട്ടുണ്ട്.