ബ്രണ്ടന്‍ ടെയിലര്‍ക്ക് സെഞ്ച്വറി, അഫ്ഗാനിസ്ഥാനെതിരെ കൂറ്റന്‍ സ്കോറിലേക്ക് സിംബാബ്‍വേ

അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 326/5 എന്ന മികച്ച നിലയിൽ സിംബാബ്‍വേ. ഷാര്‍ജ്ജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ബ്രണ്ടന്‍ ടെയിലര്‍ 131 റൺസ് നേടിയപ്പോള്‍ ബ്രയാന്‍ ബെന്നെറ്റ് 71 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 29 റൺസുമായി വെസ്ലി മാധവേരേയാണ് താരത്തിന് കൂട്ടായി ക്രീസിലുള്ളത്. ബെന്‍ കറന്‍ 42 റൺസും ഇന്നസെന്റ് കാല 34 റൺസും നേടി മികച്ച തുടക്കമാണ് സിംബാബ‍്‍വേയ്ക്ക് നൽകിയത്.

അഫ്ഗാനിസ്ഥാന്‍ ബൗളിംഗിൽ സിയ-ഉര്‍-റഹ്മാന്‍ അക്ബര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മൊഹമമ്മദ് സലീം സാഫി, ഷഹീദുള്ള കമാൽ, ഹഷ്മത്തുള്ള ഷഹീദി എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.