CricketFeatured

മഴ നിയമത്തിൽ 4 റൺസ് വിജയം നേടി ഇന്ത്യ

Rainthreat

ന്യൂസിലാണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് നൽകിയ 135 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 4 റൺസ് വിജയം ആണ് നേടിയത്. മഴ കാരണം മത്സരം 43 ഓവറായി ചുരുക്കുകയായിരുന്നു. ഇന്ത്യ വിജയത്തിനടുത്തെത്തി നിൽക്കുമ്പോള്‍ മഴ വില്ലനായി വീണ്ടും എത്തി കളി തടസ്സപ്പെടുത്തുകയായിരുന്നു.

Nzrain

ഇന്ത്യ 26 ഓവറിൽ 113/7 എന്ന നിലയിൽ നിൽക്കുമ്പോള്‍ മഴ വീണ്ടും കളി തടസ്സപ്പെടുത്തുകയായിരുന്നു. ആ സമയത്ത് ഇന്ത്യ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമുള്ള സ്കോറിന് 4 റൺസ് മുന്നിൽ ആയിരുന്നു.

ശ്രേയസ്സ് അയ്യര്‍ 30 റൺസും രോഹിത് ശര്‍മ്മ 23 റൺസും നേടിയെങ്കിലും ഒരു വശത്ത് വിക്കറ്റുകള്‍ വീണത് ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറി. കെഎൽ രാഹുല്‍ പുറത്താകാതെ 26 റൺസ് നേടിയാണ് ഇന്ത്യയ്ക്കായി പൊരുതി നിന്നത്. ന്യൂസിലാണ്ടിന് വേണ്ടി ജേക്കബ് ഡഫിയും കൈൽ ജാമിസണും 3 വീതം വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 41 ഓവറിൽ 134 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 55 റൺസ് നേടിയ ഡാരിൽ മിച്ചൽ ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മിച്ചൽ സാന്റനര്‍ 31 റൺസ് നേടി. ഇന്ത്യയ്ക്കായി ഗുര്‍ണൂര്‍ ബ്രാര്‍ 4 വിക്കറ്റും അക്സര്‍ പട്ടേൽ, അക്വിബ് നബി, അന്‍ഷുൽ കാംബോജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.