തകർച്ചയിൽ നിന്ന് തിരിച്ചുവരവ്, ബംഗ്ലാദേശിനെതിരെ ആദ്യ ദിനം 235/4 എന്ന നിലയിൽ വെസ്റ്റിന്‍ഡീസ്

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 235/4 എന്ന നിലയിൽ വെസ്റ്റിന്‍ഡീസ്. അമീര്‍ ജാംഗൂ 111 റൺസും ജസ്റ്റിന്‍ ഗ്രീവ്സ് 35 റൺസും നേടി അഞ്ചാം വിക്കറ്റിൽ 77 റൺസ് കൂട്ടുകെട്ടുമായാണ് വെസ്റ്റിന്‍ഡീസിനെ മുന്നോട്ട് നയിച്ചത്.
നേരത്തെ വെസ്റ്റിന്‍ഡീസിന്റെ തുടക്കം മോശമായിരുന്നു. 27/3 എന്ന നിലയിലേക്ക് വീണ ടീമിനെ കെവിന്‍ വിക്ഹാം – അമീര്‍ ജാംഗൂ കൂട്ടുകെട്ടാണ് തിരികെ ട്രാക്കിലാക്കിയത്. 131 റൺസാണ് ഈ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്.
കെവിന്‍ 61 റൺസ് നേടി പുറത്താകുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി ടാസ്കിന്‍ അഹമ്മദും ഹസന്‍ മഹമ്മൂദും 2 വീതം വിക്കറ്റ് നേടി.
പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിന്‍ഡീസ് 8 വിക്കറ്റിന് വിജയം കരസ്ഥമാക്കിയിരുന്നു.