സ്റ്റോയിനിസിന്റെ ഓള്‍റൗണ്ട് മികവില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനു ജയം, മാക്സ്വെല്ലും കസറി

സിഡ്നി തണ്ടറിനെതിരെ 8 വിക്കറ്റ് വിജയം സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ഇന്നലെ നടന്ന ആദ്യ ബിഗ് ബാഷ് മത്സരത്തില്‍ സിഡ്നി തണ്ടര്‍ 135/8 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണ്‍ 17.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 2 വിക്കറ്റും 34 റണ്‍സും നേടിയ മാര്‍ക്കസ് സ്റ്റോയിനിസ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

25 പന്തില്‍ 42 റണ്‍സ് നേടിയ ഡാനിയേല്‍ സാംസ് ആണ് തണ്ടറിന്റെ ടോപ് സ്കോറര്‍. ജോ റൂട്ട് 26 റണ്‍സ് നേടിയെങ്കിലും 28 പന്തുകളാണ് ഇംഗ്ലണ്ട് നായകന്‍ നേരിടേണ്ടി വന്നത്. സ്റ്റോയിനിസിനു പുറമെ സ്റ്റാര്‍സിനായി സ്കോട്ട് ബോളണ്ട് രണ്ട് വിക്കറ്റ് നേടി.

നിക് ലാര്‍ക്കിനും ഗ്ലെന്‍ മാക്സ്വെല്ലും പുറത്താകാതെ 41 റണ്‍സ് വീതം നേടി ക്രീസില്‍ നിന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 80 റണ്‍സ് നേടിയാണ് സ്റ്റാര്‍സിന്റെ വിജയം ഉറപ്പാക്കിയത്.

Previous articleസ്വപ്നങ്ങളേ കാവൽ, ഇന്ത്യ ഇന്ന് ഏഷ്യാ കപ്പിലെ ആദ്യ പോരിന് ഇറങ്ങും
Next articleമുജീബ് മാന്‍ ഓഫ് ദി മാച്ച്, ബ്രിസ്ബെ‍യിനിനു ജയം