ജാക്സണ്‍ കോള്‍മാനു മുന്നില്‍ തകര്‍ന്ന് റെനഗേഡ്സ്, സ്റ്റാര്‍സിനു ആദ്യം ജയം

- Advertisement -

ബിഗ് ബാഷ് ഏഴാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ജാക്സണ്‍ കോള്‍മാന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് റെനഗേഡ്സ് ബാറ്റിംഗ് നിരയെ തുടക്കത്തിലെ പിന്നോട്ടടിച്ചത്. സ്റ്റാര്‍സിന്റെ 167 റണ്‍സ് പിന്തുടര്‍ന്ന റെനഗേഡ്സിനു 144 റണ്‍സ് മാത്രമേ നേടാനായുള്ളു.  26 റണ്‍സ് നേടിയ ഡ്വെയിന്‍ ബ്രാവോയും 23 റണ്‍സ് വീതം നേടിയ മുഹമ്മദ് നബി, ജാക്ക് വൈല്‍ഡര്‍മത്ത് എന്നിവര്‍ക്കാണ് സ്റ്റാര്‍സിനായി റണ്‍ കണ്ടെത്താനായത്.  23 റണ്‍സിന്റെ ജയമാണ് സ്റ്റാര്‍സ് ഇന്ന് സ്വന്തമാക്കിയത്.

ജാക്ക് കോള്‍മാന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിനു പുറമേ ഡാനിയല്‍ വോറല്‍ നായകന്‍ ജോണ്‍ ഹേസ്റ്റിംഗ്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ജെയിംസ് ഫോക്നര്‍, ഇവാന്‍ ഗുല്‍ബിസ് എന്നിവരും വിക്കറ്റ് പട്ടികയില്‍ സ്ഥാനം പിടിച്ചു.

നേരത്തെ കെവിന്‍ പീറ്റേര്‍സണ്‍ (74) നേടിയ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ സ്റ്റാര്‍സ് 167 റണ്‍സ് നേടിയിരുന്നു. 41 റണ്‍സ് നേടി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും 31* റണ്‍സ് നേടി ഗ്ലെന്‍ മാക്സ്വെല്ലും മികച്ച പിന്തുണയാണ് കെവിന്‍ പീറ്റേര്‍സണ് നല്‍കിയത്. റെനഗേഡ്സിനായി ബൗളിംഗില്‍ മുഹമ്മദ് നബി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement