ഇംഗ്ലീഷ് താരങ്ങള്‍ക്ക് പകരക്കാരെ എത്തിച്ച് ബിഗ് ബാഷ് ടീമുകള്‍

ഇംഗ്ലണ്ടിന്റെ വിന്‍ഡീസ് ടൂറിനുള്ള ടീമിനൊപ്പം ചേരുവാന്‍ ജോ ഡെന്‍ലി മടങ്ങിയതോടെ പകരക്കാരനായി ഇംഗ്ലീഷ് താരം ജെയിംസ് വിന്‍സിനെ എത്തിച്ച് സിഡ്നി സിക്സേര്‍സ്. അതേ സമയം സിഡ്നി തണ്ടറിനു ജോസ് ബട്‍ലര്‍, ജോ റൂട്ട് എന്നിവരുടെ സേവനങ്ങള്‍ നഷ്ടമാകും. പകരം ടീം ക്രിസ് ജോര്‍ദ്ദനെയും ന്യൂസിലാണ്ടിന്റെ ആന്റണ്‍ ഡെവ്സിച്ചിനെയും രംഗത്തെത്തിച്ചിട്ടുണ്ട്.

വിന്‍സ് കഴിഞ്ഞ സീസണില്‍ സിഡ്നിയിലെ തന്നെ മറ്റ് ഫ്രാഞ്ചൈസിയായ തണ്ടറിനു വേണ്ടിയാണ് കളിച്ചത്. താരത്തിനു വേണ്ടി ഹോബാര്‍ട്ട് ഹറികെയന്‍സും രംഗത്തുണ്ടായിരുന്നുവെങ്കിലും സിഡ്നി സിക്സേര്‍സ് ആണ് വിന്‍സിനെ സ്വന്തമാക്കിയത്.