ബേക്കൽ സെവൻസിന് ഇന്ന് തുടക്കം

സെവൻസിൽ ഇന്ന് 6 മത്സരങ്ങൾ നടക്കും. ബേക്കൽ അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടനമാണ് അതിൽ പ്രധാനപ്പെട്ടത്. ബേക്കൽ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇന്ന് കെ ആർ എസ് കോഴിക്കോട് ഷൂട്ടേഴ്സ് പടന്നയെ നേരിടും. നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ കിരീടം നേടിയ ഷൂട്ടേഴ്സ് പടന്ന ബേക്കൽ അഖിലേന്ത്യാ സെവൻസിലും അതു തന്നെയാകും ലക്ഷ്യം ഇടുന്നത്. കെ ആർ എസ് കോഴിക്കോട് അത്ര മികച്ച ഫോമിൽ അല്ല ഈ സീസണിൽ കളിക്കുന്നത്. ഷൂട്ടേഴ്സ് ആകട്ടെ ഈ സീസൺ അഖിലേന്ത്യാ സെവൻസിൽ ഒരു മത്സരം വരെ പരാജയപ്പെട്ടിട്ടില്ല.

ഇന്നത്തെ ഫിക്സ്ചറുകൾ;

ബേക്കൽ :
കെ ആർ എസ് vs ഷൂട്ടേഴ്സ് പടന്ന

കൊപ്പം:
എഫ് സി കൊണ്ടോട്ടി vs സബാൻ കോട്ടക്കൽ

ഇരിക്കൂർ:
അൽ മിൻഹാൽ vs ഹണ്ടേഴ്സ് കൂത്തുപറമ്പ്

താമരശ്ശേരി:
ഫ്രണ്ട്സ് മമ്പാട് vs എ വൈ സി

വണ്ടൂർ:
മത്സരമില്ല

മണ്ണാർക്കാട്:
മത്സരമില്ല

കോട്ടക്കൽ;
അൽ ശബാബ് vs സ്കൈ ബ്ലൂ എടപ്പാൾ

മൊറയൂർ:
മത്സരമില്ല

മങ്കട:
മത്സരമില്ല

ഒളവണ്ണ:
ഫിഫാ മഞ്ചേരി vs എഫ് സി പെരിന്തൽമണ്ണ