സ്റ്റാര്‍സിനു അഞ്ചാം തോല്‍വി, 8 വിക്കറ്റ് വിജയം സ്വന്തമാക്കി സ്ട്രൈക്കേഴ്സ്

മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ നായകന്‍ ട്രാവിസ് ഹെഡിന്റെയും അലക്സ് കാറേയുടെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി അഡിലെയിഡ് സ്ട്രൈക്കേഴ്സ് ബിഗ് ബാഷ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് ഗ്ലെന്‍ മാക്സ്വെല്ലിന്റെ 60 റണ്‍സ് പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടുകയായിരുന്നു. ഈ സ്കോര്‍ 18.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ സ്ട്രൈക്കേഴ്സ് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി സ്റ്റാര്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാര്‍ക്ക്സ് സ്റ്റോയിനിസ്(39), ഗ്ലെന്‍ മാക്സ്‍വെല്‍ എന്നിവര്‍ മാത്രമാണ് സ്റ്റാര്‍സ് നിരയില്‍ തിളങ്ങിയത്. 39 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ മാക്സ്വെല്ലിന്റെ വെടിക്കെട്ടാണ് ടീം സ്കോര്‍ 150 കടക്കാന്‍ സഹായിച്ചത്. ഒപ്പം 10 പന്തില്‍ 17 റണ്‍സ് നേടിയ ജോണ്‍ ഹേസ്റ്റിംഗ്സും.

ബില്ലി സ്റ്റാന്‍ലേക്ക്, മൈക്കല്‍ നേസേര്‍, പീറ്റര്‍ സിഡില്‍, ബെന്‍ ലൗഗ്ലിന്‍, റഷീദ് ഖാന്‍ എന്നിവരാണ് സ്ട്രൈക്കേഴ്സിനായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്ട്രൈക്കേഴ്സിനായി 32 പന്തില്‍ 53 റണ്‍സ് നേടി ട്രാവിസ് ഹെഡും 59 റണ്‍സ് നേടി പുറത്താകാതെ നിന്ന അലക്സ് കാറേയും ചേര്‍ന്നാണ് റണ്ണുകള്‍ വാരിക്കൂട്ടിയത്. 18 റണ്‍സ് നേടിയ ജേക്ക് വെതറാള്‍ഡും 15 റണ്‍സുമായി പുറത്താകാതെ നിന്ന കോളിന്‍ ഇന്‍ഗ്രാമും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

മാര്‍ക്ക്സ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്‍വെല്‍ എന്നിവര്‍ സ്റ്റാര്‍സിനു വേണ്ടി ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡോപിംഗ് നിയമലംഘനം, യൂസഫ് പത്താന് ബിസിസിഐയുടെ വിലക്ക്
Next articleബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിക്കാൻ പ്രയാസം : ഡൽഹി കോച്ച് മിഗുവേൽ പോർച്ചുഗൽ