സ്ട്രൈക്കേഴ്സില്‍ നിന്ന് ബില്ലി സ്റ്റാന്‍ലേക്ക് സ്റ്റാറിലേക്ക്, കൈമാറ്റ കച്ചവടത്തില്‍ ഡാനിയേല്‍ വോറല്‍ സ്ട്രൈക്കേഴ്സിലേക്കും

ബിഗ് ബാഷ് ഫ്രാഞ്ചൈസികളായ മെല്‍ബേണ്‍ സ്റ്റാറും അഡിലെയ്ഡ് സ്ട്രൈക്കേഴ്സും തങ്ങളുടെ താരങ്ങളെ കൈമാറി. സ്റ്റാര്‍സ് തങ്ങളുടെ ഡാനിയേല്‍ വോറലിനെ സ്ട്രൈക്കേഴ്സിന് കൈമാറി ഓസ്ട്രേലിയന്‍ പേസര്‍ ബില്ലി സ്റ്റാന്‍ലേക്കിനെ സ്വന്തമാക്കുകയായിരുന്നു. 39 ബിഗ് ബാഷ് മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകളാണ് സ്റ്റാന്‍ലേക്ക് നേടിയിട്ടുള്ളത്. 2015 മുതല്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ ഭാഗമായിട്ടുള്ള താരം 2017ല്‍ ടീമിനൊപ്പം കിരീടവും നേടിയിട്ടുണ്ട്.

സ്റ്റാര്‍സിന് ബിഗ് ബാഷില്‍ കിരീടം നേടുവാനായിട്ടില്ലെങ്കിലും എല്ലാത്തവണയും അവര്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ്. ടീമിന്റെ കിരീട നേട്ടത്തിലേക്ക് തനിക്കാവുന്ന സംഭാവനയാണ് താന്‍ ലക്ഷ്യമാക്കുന്നതെന്ന് ബില്ലി സ്റ്റാന്‍ലേക്ക് വ്യക്തമാക്കി. അതെ സമയം 31 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വോറല്‍ സ്റ്റാര്‍സിനായി 26 വിക്കറ്റ് നേടിയിട്ടുണ്ട്.

ഡിസംബര്‍ മൂന്നിനാണ് ബിഗ് ബാഷിന്റെ പത്താം പതിപ്പ് ആരംഭിക്കുന്നത്.

Previous articleഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിലേക്ക്, ഔദ്യോഗിക നടപടികൾ തുടങ്ങി
Next articleഫോസു മെൻസ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ സാധ്യത