വിരാട് കോഹ്‌ലിയുടെയും ബെൻ സ്റ്റോക്സിന്റെയും സ്വഭാവം ഒരുപോലെയെന്ന് നാസർ ഹുസൈൻ

- Advertisement -

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന്റെയും സ്വഭാവം ഒരുപോലെയാണെന്ന് മുൻ ഇംഗ്ലണ്ട് താരം നാസർ ഹുസൈൻ. ബെൻ സ്റ്റോക്സ് വിരാട് കോഹ്‌ലിയെ പോലെ തികഞ്ഞ പോരാളിയാണെന്നും നാസർ ഹുസൈൻ പറഞ്ഞു.

ഏത് സാഹചര്യത്തിലും മത്സരം വിജയിക്കാൻ കഴിയുമെന്ന വിശ്വാസം ബെൻ സ്റ്റോക്സിന് ഉണ്ടെന്നും ആഷസ് ടെസ്റ്റിനിടയിലും ലോകകപ്പിലും അത് എല്ലാവരും കണ്ടതാണെന്നും നാസർ ഹുസൈൻ പറഞ്ഞു. ബെൻ സ്റ്റോക്സിന് എപ്പോഴും വിജയിക്കാൻ ആഗ്രഹം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായി താരത്തിന് സാമ്യത ഉണ്ടെന്നും നാസർ ഹുസൈൻ പറഞ്ഞു.

ഡ്രസിങ് റൂമിൽ ബെൻ സ്റ്റോക്സ് മികച്ചൊരു നേതാവ് ആണെന്നും അത്കൊണ്ട് തന്നെ താരത്തിന് മികച്ച ക്യാപ്റ്റനാവാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും നാസർ ഹുസൈൻ പറഞ്ഞു. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ജോ റൂട്ടിന്റെ അഭാവത്തിൽ ബെൻ സ്റ്റോക്സ് ആവും ഇംഗ്ലണ്ട് ടീമിനറെ ക്യാപ്റ്റൻ.

Advertisement