ഒരു ഇടവേളയ്ക്ക് ശേഷം 1-0 വിജയവുമായി അത്ലറ്റിക്കോ മാഡ്രിഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് ടീമിന് ഏറ്റവും ഇഷ്ടപ്പെട്ട സ്കോർ ലൈൻ ആണ് 1-0. ഫുട്ബോൾ പുനരാരംഭിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ഈ പതിവ് കണ്ടിരുന്നില്ല. എന്നാൽ ഇന്നലെ ലാലിഗയിൽ റയൽ വല്ലഡോയിഡിനോട് നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ പ്രിയപ്പെട്ട സ്കോർലൈനിലേക്ക് തിരിച്ചെത്തി. 1-0ന്റെ വിജയം അവർ നേടി. ഏഴു മത്സരങ്ങൾക്ക് ശേഷമാണ് സിമിയോണിയുടെ ടീം ഒരു 1-0 വിജയം നേടുന്നത്.

ഇന്നലെ മത്സരത്തിന്റെ 81ആം മിനുട്ടിൽ വിറ്റോളോ നേടിയ ഗോളാണ് അത്ലറ്റിക്കോയ്ക്ക് വിജയം നൽകിയത്. ഡിയേഗോ കോസ്റ്റ ആയിരുന്നു ഗോൾ അവസരം സൃഷ്ടിച്ചത്. ഈ വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. 52 പോയന്റാണ് അത്ലറ്റിക്കോ മാഡ്രിഡിന് ഇപ്പോൾ ഉള്ളത്. റയൽ വല്ലഡോയിഡ് 15ആം സ്ഥാനത്താണ് ഉള്ളത്.