ന്യൂസിലാണ്ടിനെതിരെ ഓസ്ട്രേലിയ ഇറങ്ങുക മാറ്റങ്ങളില്ലാതെയെന്ന് സൂചന

- Advertisement -

പെര്‍ത്തില്‍ ഓസ്ട്രേലിയ മാറ്റങ്ങളില്ലാതെയാകും ന്യൂസിലാണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ കളിക്കുകയെന്ന സൂചന നല്‍കി കോച്ച് ജസ്റ്റിന്‍ ലാംഗര്‍. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയ ഒരേ ഇലവനെയാണ് ഉപയോഗിച്ചത്. അത് തന്നെ ന്യൂസിലാണ്ടിനെതിരെയും തുടരുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ടെസ്റ്റ് സെലക്ഷനില്‍ വിജയ ഫോര്‍മുല നിലനിര്‍ത്തുകയാണ് ഏറ്റവും എളുപ്പമുള്ള കാര്യമെന്നാണ് ലാംഗര്‍ അഭിപ്രായപ്പെട്ടത്. താന്‍ ഈ ഇലവന്‍ മാറ്റണമെങ്കില്‍ വലിയ ധീരനായിരിക്കണമെന്ന് ലാംഗര്‍ പറഞ്ഞു. കളിക്കാര്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. വിക്കറ്റ് കൂടി നോക്കിയ ശേഷം മാത്രമാവും ഇതേ ഇലവന്‍ മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുകയുള്ളുവെന്നും ലാംഗര്‍ പറഞ്ഞു.

വ്യാഴാഴ്ച പെര്‍ത്തിലാണ് ന്യൂസിലാണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഈ മത്സരത്തിലും മാറ്റങ്ങളില്ലാതെ ഇറങ്ങിയാല്‍ ദക്ഷിണാഫ്രിക്കന്‍ ടൂറില്‍ ആദ്യത്തെ മൂന്ന് ടെസ്റ്റുകളില്‍ ഒരേ ടീം ഇറക്കിയതിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ടീമില്‍ മാറ്റം വരുത്താതെ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ ഇറങ്ങുക.

Advertisement