എ എഫ് സി കപ്പ് ഗ്രൂപ്പുകളായി, ഇന്ത്യൻ ക്ലബുകൾ ഗ്രൂപ്പ് ഇയിൽ

- Advertisement -

എ എഫ് സി കപ്പിനായുള്ള ഗ്രൂപ്പുകൾ തീരുമാനമായി. ഇന്ത്യൻ ക്ലബുകൾ ഗ്രൂപ്പ് ഇയിലാകും കളിക്കുക. ചെന്നൈ സിറ്റിയോ എഫ് സി ഗോവയോ ആകും ഗ്രൂപ്പ് ഇയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറങ്ങുക. ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ടിൽ കളിക്കുന്നുണ്ട്. യോഗ്യത റൗണ്ട് വിജയിച്ച് ചെന്നൈ സിറ്റി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയാണെങ്കിൽ ചെന്നൈ സിറ്റിക്ക് പകരം എഫ് സി ഗോവ ആകും എ എഫ് സി കപ്പ് കളിക്കുക.

ഐ എസ് എൽ റണ്ണേഴ്സ് അപ്പും സൂപ്പർ കപ്പ് ജേതാക്കളുമാണ് എഫ് സി ഗോവ. ചെന്നൈ സിറ്റി എ എഫ് സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ല എങ്കിൽ ചെന്നൈ സിറ്റി എ എഫ് സി കപ്പ് കളിക്കും. ഗോവയ്ക്ക് അവസരം ഉണ്ടാകില്ല. ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിക്ക് യോഗ്യതാ റൗണ്ട് കളിച്ച് വിജയിച്ചു വേണം എ എഫ് സി കപ്പിന് യോഗ്യത നേടാൻ. വിജയിച്ചാൽ ബെംഗളൂരു എഫ് സിയും ഗ്രൂപ്പ് ഇയിലാണ് എത്തുക.

മാൽഡീവ്സ് ക്ലബായ ടി സി സ്പോർട്സ്, ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിംഗ്സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ക്ലബുകൾ. 9 ഗ്രൂപ്പുകളിലായി 36 ക്ലബുകളാണ് എ എഫ് സി കപ്പിൽ ഇത്തവണ പങ്കെടുക്കുന്നത്.

Advertisement