സെലക്ഷന് ലഭ്യമായത് 12 താരങ്ങള്‍, എന്നിട്ടും പാക്കിസ്ഥാനെ തകര്‍ത്ത് വിജയം നേടി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ 88 റൺസിന്റെ ആധികാരിക വിജയം ലാഹോര്‍ ഏകദിനത്തിൽ സ്വന്തമാക്കി ഓസ്ട്രേലിയ. ട്രാവിസ് ഹെഡിന്റെ ശതകത്തിന്റെയും മറ്റു താരങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭാവനകളുടെയും ബലത്തിൽ 313/7 എന്ന സ്കോര്‍ ഓസ്ട്രേലിയ നേടിയപ്പോള്‍ പാക്കിസ്ഥാന് 45.2 ഓവറിൽ 225 റൺസ് മാത്രമേ നേടാനായുള്ളു.

130 റൺസ് നേടിയ ഇമാം ഉള്‍ ഹക്കും 57 റൺസ് നേടിയ ബാബര്‍ അസമും ഒഴികെ മറ്റാരും തന്നെ ശ്രദ്ധേയമായ പ്രകടനം പാക് നിരയിൽ പുറത്തെടുത്തില്ല. ഓസ്ട്രേലിയയ്ക്കായി ആഡം സംപ നാലും മിച്ചൽ സ്വെപ്സൺ, ട്രാവിസ് ഹെഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.