ഓസ്ട്രേലിയ ലീഡ് നേടി കുതിക്കുന്നു, ഖ്വാജ 171 റണ്‍സ്, ഷോണ്‍ മാര്‍ഷ് 98*

മികവാര്‍ന്ന പ്രകടനവുമായി മാര്‍ഷ് സഹോദരന്മാര്‍

സിഡ്നി ടെസ്റ്റ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയക്ക് 133 റണ്‍സ് ലീഡ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 479/4 എന്ന നിലയിലാണ് ഓസ്ട്രേലിയ. മാര്‍ഷ് സഹോദരന്മാരാണ് ഓസ്ട്രേലിയയ്ക്കായി ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഷോണ്‍ മാര്‍ഷ് 98 റണ്‍സും മിച്ചല്‍ മാര്‍ഷ് 63 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 171 റണ്‍സ് നേടിയ ഉസ്മാന്‍ ഖ്വാജയും 83 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തുമാണ് മൂന്നാം ദിവസം പുറത്തായ ബാറ്റ്സ്മാന്മാര്‍.

അഞ്ചാം വിക്കറ്റില്‍ മാര്‍ഷ് സഹോദരന്മാര്‍ 104 റണ്‍സുമായി ടീം ലീഡ് 100 കടക്കാന്‍ സഹായിക്കുകായയിരുന്നു. മോയിന്‍ അലിയ്ക്കും മേസണ്‍ ക്രെയിനിനുമാണ് മൂന്നാം ദിവസം വിക്കറ്റ് ലഭിച്ചത്. ഉസ്മാന്‍ ഖ്വാജയെ പുറത്താക്കി ക്രെയിന്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial