താന്‍ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായി തുടരുമെന്ന് കരുതിയതല്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടില്‍ പരമ്പര 2-2ന് അവസാനിച്ചുവെങ്കിലും ആഷസ് നിലനിര്‍ത്തുവാനുള്ള ഭാഗ്യം ഓസ്ട്രേലിയയ്ക്കും ക്യാപ്റ്റന്‍ ടിം പെയിനിനും ഉണ്ടായിരുന്നു. അവസാന ടെസ്റ്റില്‍ വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നുവെങ്കിലും മാഞ്ചസ്റ്ററില്‍ വിജയം ഉറപ്പാക്കിയതോടെ ആഷസ് ഓസ്ട്രേലിയ നിലനിര്‍ത്തുമെന്നത് ഉറപ്പായ കാര്യമായിരുന്നു. എന്നാല്‍ താന്‍ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായി ഇത്രയും നാള്‍ തുടരുമെന്ന് താന്‍ കരുതിയതല്ലെന്ന് താരം പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ഇത് താന്‍ കരുതിയ കാര്യമല്ല. ഈ സ്ഥാനത്ത് ഇരിക്കുവാന്‍ പറ്റിയത് തന്നെ വലിയ ഭാഗ്യമായാണ് താന്‍ കരുതുന്നതെന്ന് ടിം പെയിന്‍ പറഞ്ഞു.

ആഷസ് നിലര്‍ത്തിയത് തനിക്ക് ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകളാണ് സംഭാവന ചെയ്യുന്നതെന്നും ടിം പെയിന്‍ പറഞ്ഞു. ആഷസ് പരമ്പര വിജയിക്കാനായില്ലെങ്കിലും ആഷസ് നിലനിര്‍ത്തുവാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചുവെന്ന് പെയിന്‍ പറഞ്ഞു. വിചാരിച്ച പോലൊരു ഫലം അവസാന ടെസ്റ്റിലുണ്ടായില്ലെങ്കിലും നാട്ടിലേക്ക് ആഷസുമായി മടങ്ങുവാനാകുമെന്നത് സന്തോഷകരമാണെന്ന് ടിം പെയിന്‍ വ്യക്തമാക്കി.