ആന്റിഗ്വയിലെ രണ്ടാം ടെസ്റ്റും സമനിലയില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റും സമനിലയില്‍ അവസാനിച്ചു. ഇതോടെ ഇരു രാജ്യങ്ങളും പരമ്പര പങ്കുവെച്ചു. ആദ്യ മത്സരവും സമനിലയില്‍ അവസാനിക്കുകയായിരുന്നു. ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 193/2 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.

377 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യമാണ് അവസാന ദിവസം ശ്രീലങ്ക ചേസ് ചെയ്തത്. ദിമുത് കരുണാരത്നേ(75), ഒഷാഡ ഫെര്‍ണാണ്ടോ(66*), ലഹിരു തിരിമന്നേ(39) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. അല്‍സാരി ജോസഫും കൈല്‍ മയേഴ്സും ഓരോ വിക്കറ്റ് നേടി.