താനും ബാബറും മത്സരം പൂര്‍ത്തിയാക്കണമായിരുന്നു – ഇമാം ഉള്‍ ഹക്ക്

Babarimam

177 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ 273 റണ്‍സ് ചേസ് ചെയ്യുകയായിരുന്നു പാക്കിസ്ഥാന്‍ ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് നീങ്ങുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ കൂട്ടുകെട്ട് തകര്‍ന്നതോടെ പാക്കിസ്ഥാന്റെ ചേസിംഗിന് താളം തെറ്റുകയായിരുന്നു. അവസാന പന്തില്‍ മാത്രമാണ് ടീം വിജയം നേടിയത്.

186/1 എന്ന നിലയില്‍ നിന്ന് 203/5 എന്ന നിലയിലേക്ക് വീണ ടീമിന് നിര്‍ണ്ണായക കൂട്ടുകെട്ട് പടുത്തിയര്‍ത്തിയത് ആറാം വിക്കറ്റില്‍ മുഹമ്മദ് റിസ്വാനും ഷദബ് ഖാനും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് 53 റണ്‍സാണ് നേടിയത്.

താനും ബാബര്‍ അസമും സെറ്റായിരുന്നുവെന്നും തങ്ങള്‍ പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിക്കണമായിരുന്നുവെന്നുമാണ് പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹക്ക് പറഞ്ഞത്.

ഏറെക്കാലത്തിന് ശേഷം ഏകദിന കളിക്കുകയായിരുന്നു പാക്കിസ്ഥാനെന്നും ഈ തെറ്റുകളില്‍ നിന്ന് പാഠം പഠിച്ച് മുന്നേറുമെന്നാണ് കരുതുന്നതെന്നും ഇമാം പറഞ്ഞു. ഈ 70കളെയും 80കളെയും നൂറും നൂറ്റമ്പതുമാക്കി മാറ്റുകയെന്നതാണ് സെറ്റായ ബാറ്റ്സ്മാന്മാര്‍ ചെയ്യേണ്ടതെന്ന് പാക്കിസ്ഥാന്‍ താരം പറഞ്ഞു.

മത്സരത്തില്‍ ബാബര്‍ 103 റണ്‍സും ഇമാം 70 റണ്‍സുമാണ് നേടിയത്.