BadmintonFeatured

ബാഡ്മിന്റൺ റാങ്കിൽ കുതിപ്പുമായി പിവി സിന്ധുവും അഷ്മിതയും

Pvsindhujapanopen

അന്താരാഷ്ട്ര ബാഡ്മിന്റൺ ഫെഡറേഷന്റെ (BWF) ഏറ്റവും പുതിയ ലോക റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളായ പി വി സിന്ധുവിനും അഷ്മിത ചാലിഹയ്ക്കും വൻ മുന്നേറ്റം. തകർപ്പൻ ഫോമിലുള്ള ഇരു താരങ്ങളും റാങ്കിംഗിൽ സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ്.

Pvsindhu

​സൂപ്പർ താരം പി വി സിന്ധു 3 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ലോക 8-ാം റാങ്കിലേക്ക് തിരിച്ചെത്തി. ഫ്രഞ്ച് ഓപ്പൺ ഫൈനൽ പ്രവേശനമടക്കമുള്ള മികച്ച പ്രകടനങ്ങളാണ് സിന്ധുവിന് വീണ്ടും ആദ്യ 10 സ്ഥാനങ്ങളിൽ ഇടംപിടിക്കാൻ കരുത്തായത്. മറുഭാഗത്ത് യുവതാരം അഷ്മിത ചാലിഹ 6 സ്ഥാനങ്ങൾ ഉയർന്ന് ലോക 30-ാം റാങ്കിലെത്തി.