CricketFeatured

പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിൽ നിന്ന് നിസ്സങ്ക പുറത്ത്

Pathumnissanka

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ നിന്ന് പരിക്കേറ്റ ശ്രീലങ്കന്‍ താരം പതും നിസ്സങ്ക പുറത്ത്. സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരെയുള്ള വൈറ്റ് ബോള്‍ പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ ഇടത് ഹാംസ്ട്രിംഗിലെ പരിക്ക് മാറുന്നതിന് കാലതാമസം വന്നതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

നിസ്സങ്കയെ നേരത്തെ ശ്രീലങ്കയുടെ പതിനഞ്ചംഗ യഥാര്‍ത്ഥ സ്ക്വാഡിൽ ഉള്‍പ്പെടെത്തിയിരുന്നു. നേരത്തെ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും ഫിറ്റ്നെസ്സ് ടെസ്റ്റ് പാസ്സാകാത്തതിനാൽ താരത്തിന് പരമ്പരയും നഷ്ടമായിരുന്നു. ലഹിരു ഉദാരയാണ് പകരക്കാരനായി ലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്.