CricketFeatured

ഡാരിൽ മിച്ചലിന്റെ വെടിക്കെട്ട് ബാറ്റിംഗ്, ന്യൂസിലാണ്ടിന് 198 റൺസ്

Darylmitchell

ഇന്ത്യയ്ക്കെതിരെ മൂന്നാം ടി20യിൽ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. ഡാരിൽ മിച്ചലിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ന്യൂസിലാണ്ടിനെ 198/3 എന്ന സ്കോറിലേക്ക് എത്തിച്ചത്. ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ന്യൂസിലാണ്ടിന് രണ്ടാം ഓവറിൽ തന്നെ ടിം സീഫെര്‍ടിനെ നഷ്ടമായി.

പിന്നീട് ഫിന്‍ അല്ലന്‍ – ഡാരിൽ മിച്ചൽ കൂട്ടുകെട്ട് 86 റൺസുമായി ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചു. 25 പന്തിൽ 40 റൺസ് നേടിയ ഫിന്‍ അല്ലനെയാണ് ന്യൂസിലാണ്ടിന് രണ്ടാമതായി നഷ്ടമായത്. ഡാരിൽ മിച്ചലും കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തിളങ്ങിയ ഗ്ലെന്‍ ഫിലിപ്സും മൂന്നാം വിക്കറ്റിൽ 33 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 17 റൺസ് നേടിയ ഫിലിപ്സിനെ അക്സര്‍ പട്ടേൽ പുറത്താക്കി.

നാലാം വിക്കറ്റിൽ മിച്ചലിനൊപ്പം എത്തിയ ബെവൺ ജേക്കബ്സ് തന്റെ മികച്ച ഫോം തുടര്‍ന്നപ്പോള്‍ ഈ കൂട്ടുകെട്ട് 48 പന്തിൽ 75 റൺസാണ് നേടിയത്. മിച്ചൽ 52 പന്തിൽ 89 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ബെവൺ ജേക്കബ്സ് 23 പന്തിൽ 39 റൺസാണ് നേടിയത്.