അഭിഷേക് ഓൺ ഫയർ, 35 പന്തിൽ ശതകം, ഇന്ത്യയ്ക്ക് മൂന്നാം വിജയം

അഭിഷേക് ശര്‍മ്മയുടെ തീപ്പൊരി ശതകത്തിന്റെ ബലത്തിൽ ന്യൂസിലാണ്ടിനെതിരെ 6 വിക്കറ്റ് വിജയം നേടി ഇന്ത്യ. 199 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 13.2 ഓവറിൽ വിജയം കുറിച്ചപ്പോള്‍ അഭിഷേക് ശര്‍മ്മ 38 പന്തിൽ നിന്ന് 113 റൺസ് നേടി കളിയിലെ താരമായി മാറി.
അഭിഷേകും വൈഭവ് സൂര്യവന്‍ഷിയും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. പവര്‍പ്ലേയിൽ 118 റൺസ് നേടിയ ഈ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 43 പന്തിൽ നിന്ന് 133 റൺസാണ് നേടിയത്. സഞ്ജുവിനൊപ്പം 17 പന്തിൽ 45 റൺസ് രണ്ടാം വിക്കറ്റിൽ കൂട്ടിചേര്‍ത്ത ശേഷം അഭിഷേക് പുറത്താകുമ്പോള്‍ താരം 35 പന്തിൽ തന്റെ ശതകം പൂര്‍ത്തിയാക്കിയിരുന്നു.
ശ്രേയസ്സ് അയ്യര്‍ വേഗത്തിൽ പുറത്തായപ്പോള്‍ സഞ്ജു 13 പന്തിൽ 18 റൺസ് നേടി പുറത്തായി. നമന്‍ ധിര്‍ ബൗണ്ടറി നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.