Champions League

“ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കൂടെ നേടണം” – നെയ്മർ

പി എസ് ജി ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടവും ലക്ഷ്യമിടുന്നുണ്ട് എന്ന് നെയ്മർ. ഈ സീസണിൽ ഇതുവരെ നാലു കിരീടങ്ങൾ പി എസ് ജി നേടി കഴിഞ്ഞു. ലീഗ് കിരീടം, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് ലീഗ് കപ്പ്, ട്രോഫി ദെസ് ചാമ്പ്യൻസ് എന്നീ കിരീടങ്ങളാണ് ഈ വർഷം പി എസ് ജി സ്വന്തമാക്കിയത്. ഈ സീസൺ ചാമ്പ്യൻസ് ലീഗ് കൂടെ നേടിക്കൊണ്ട് സമ്പൂർണ്ണമാക്കണം എന്ന് നെയ്മർ പറയുന്നു. അതിനു തന്റെ പി എസ് ജിക്ക് ആകും എന്നും നെയ്മർ പറയുന്നു.

പി എസ് ജി എല്ലാ സമയത്തേക്കാളും കിരീടത്തോട് അടുത്ത സമയമാണിത്. ഇനി മൂന്ന് വിജയങ്ങൾ കൂടെയെ പി എസ് ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ വേണ്ടതുള്ളൂ. ക്വാർട്ടറിൽ അറ്റലാന്റയെ ആണ് പി എസ് ജിക്ക് നേരിടാനുള്ളത്. പി എസ് ജിയിൽ താനു ഏറ്റവും കൂടതൽ സന്തോഷിക്ക ദിവസങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നത് എന്നും നെയ്മർ പറഞ്ഞു.