ഇംഗ്ലണ്ട് – പാക്കിസ്ഥാന്‍ പരമ്പരയില്‍ ഫ്രണ്ട് ഫുട്ട് നോ ബോള്‍ ടെക്നോളജി ഉപയോഗിക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പരമ്പരയില്‍ ഫ്രണ്ട് ഫുട്ട് നോ ബോള്‍ ടെക്നോളജി ഉപയോഗിക്കുവാന്‍ തീരുമാനിച്ച് ഐസിസി. ഇരു ടീമുകളുടെയും സഹകരണത്തോടെയാണ് ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഐസിസി അറിയിച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി അങ്ങോട്ട് ഈ ടെക്നോളജി ഉപയോഗിക്കണോ എന്നത് പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളുവെങ്കിലും ഇത് ഒരു പരീക്ഷണമായി പരിഗണിക്കുവാനാണ് ഇപ്പോള്‍ ഐസിസി തീരുമാനം. അടുത്തിടെ നടന്ന ഇംഗ്ലണ്ട് അയര്‍ലണ്ട് ഏകദിന പരമ്പരയിലും ഈ ടെക്നോളജി ഉപയോഗിച്ചിരുന്നു.