Champions League

“ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തന്റെ ലക്ഷ്യമല്ല” – ലെവൻഡോസ്കി

ചാമ്പ്യൻസ് ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തന്റെ ലക്ഷ്യത്തിൽ ഇല്ല എന്ന് ബയേൺ സ്ട്രൈക്കർ ലെവൻഡോസ്കി. ഇന്നലെ ചെൽസിക്ക് എതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടെ ലെവൻഡോസ്കി ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ 13 ഗോളുകളിൽ എത്തി. 2013-14 സീസൺ റയൽ മാഡ്രിഡിനായി കളിക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 17 ഗോളുകളാണ് ഇപ്പോൾ ചാമ്പ്യൻസ് ലീഗിലെ റെക്കോർഡ്‌.

എന്നാൽ തനിക്ക് ഒരു റെക്കോർഡിലും കണ്ണില്ല എന്ന് ലെവൻഡോസ്കി വ്യക്തമാക്കി. തന്റെ ഒരേയൊരു ലക്ഷ്യം ടീമിനായി അടുത്ത റൗണ്ടിലും നന്നായി കളിക്കുക എന്നതാണ്. ടീം ചാമ്പ്യൻസ് ലീഗിൽ മുന്നേറുക ആണ് ലക്ഷ്യം. ലെവൻഡോസ്കി പറഞ്ഞു. അടുത്തതായി ബാഴ്സലോണയെ ആണ് നേരിടേണ്ടത്. ബാഴ്സലോണ വളരെ വലിയ ടീമാണെന്നും അവരെ മറികടക്കുക വലിയ വെല്ലുവിളി ആണെന്നും ലെവൻഡോസ്കി പറഞ്ഞു.