വോക്സുമായുള്ള കൂട്ടുകെട്ട് ഏറെ ആസ്വദിച്ചു – ജോസ് ബട്‍ലര്‍

- Advertisement -

ഇംഗ്ലണ്ടിന് വേണ്ടി പാക്കിസ്ഥാനെതിരെ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഗതി മാറ്റിയ കൂട്ടുകെട്ടായിരുന്നു ക്രിസ് വോക്സിന്റെയും ജോസ് ബട്‍ലറിന്റെയും. ഇരുവരും ടീം 117/5 എന്ന പരിതാപകരമായ നിലയില്‍ ഉള്ളപ്പോള്‍ ക്രീസിലെത്തി ടീമിനെ 256 റണ്‍സിലേക്ക് എത്തിക്കുകയായിരുന്നു. ജോസ് ബട്‍ലര്‍ പുറത്തായെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിച്ചാണ് ക്രിസ് വോക്സ് മടങ്ങിയത്.

ക്രിസ് വോക്സുമായുള്ള കൂട്ടുകെട്ട് താന്‍ ഏറെ ആസ്വദിച്ച ഒന്നാണെന്നാണ് ജോസ് ബട്‍ലര്‍ അഭിപ്രായപ്പെട്ടത്. ഈ ചേസിംഗിനെ ഒരു ഏകദിന മത്സരം പോലെയാണ് തങ്ങള്‍ പ്ലാന്‍ ചെയ്തതെന്നും ബട്‍ലര്‍ വ്യക്തമാക്കി. നാല് റണ്‍സ് പ്രതി ഓവര്‍ നിരക്കില്‍ സ്കോര്‍ ചെയ്യാന്‍ ശ്രമിക്കുക. രണ്ടാം ന്യൂബോളിനെ പ്രതിരോധിക്കു എന്നിങ്ങനെയുള്ള പദ്ധതിയായിരുന്നു തങ്ങള്‍ നടപ്പിലാക്കിയതെന്നും അത് വിജയം കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും ബട്‍ലര്‍ വ്യക്തമാക്കി.

Advertisement