Celestial TrophyCricketFeatured

സച്ചിൻ ബേബിയുടെ സെഞ്ച്വറി പാഴായി; എ.ജി.ഒ.ആർ.സിയെ അട്ടിമറിച്ച് പ്രതിഭ സി.സി

Prathibhacc

തിരുവനന്തപുരം: 29-ാമത് ഓൾ കേരള സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ വമ്പൻമാരായ എ.ജി.ഒ.ആർ.സിയെ (AG’s ORC) 35 റൺസിന് പരാജയപ്പെടുത്തി പ്രതിഭ സി.സി തകർപ്പൻ വിജയം കുറിച്ചു. മംഗലാപുരം കെ.സി.എ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സച്ചിൻ ബേബിയുടെ മിന്നുന്ന സെഞ്ച്വറി പ്രകടനം കണ്ടെങ്കിലും, അശ്വന്ത് എസ് ശങ്കറിന്റെ മാരക ബൗളിംഗിന് മുന്നിൽ എ.ജി.ഒ.ആർ.സിക്ക് ലക്ഷ്യം കാണാനായില്ല.

Aswanth


സ്കോർ:
പ്രതിഭ സി.സി: 264/7 (23 ഓവർ)
പി.കെ മിഥുൻ (79), കെ.എ അരുൺ (60), അക്ഷയ് മനോഹർ (46) എൻ.പി ബേസിൽ 3 വിക്കറ്റുകൾ വീഴ്ത്തി.
എ.ജി.ഒ.ആർ.സി: 229/9 (23 ഓവർ) സച്ചിൻ ബേബി 53 പന്തിൽ 123 ,സച്ചിൻ സുരേഷ് (37), എം.എസ് അഖിൽ (42)
4 ഓവറിൽ വെറും 6 റൺസ് മാത്രം വിട്ടുകൊടുത്ത് 4 സുപ്രധാന വിക്കറ്റുകളാണ് പ്ലെയർ ഓഫ് ദി മാച്ച് അശ്വന്ത് പിഴുതത്