Celestial TrophyCricketFeatured

ഓൾ കേരള സെലസ്റ്റിയൽ ട്രോഫി: മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന് ഗംഭീര വിജയം

Masterscc

ആത്രേയ ക്രിക്കറ്റ് അക്കാദമിയെ 5 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് (തിരുവനന്തപുരം) മികച്ച വിജയം സ്വന്തമാക്കിയത്. സ്കോർ:
ആത്രേയ ക്രിക്കറ്റ് അക്കാദമി: 212/7 (27 ഓവർ)
എസ്.എസ്. ഷാരോൺ 76 (52 പന്ത്), അർജുൻ വേണുഗോപാൽ 55 (43 പന്ത്) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. മാസ്റ്റേഴ്സിനായി അർജുൻ ആർ നായർ 2 വിക്കറ്റുകൾ വീഴ്ത്തി.
മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്: 213/5 (22.1 ഓവർ)

Rohan


35 പന്തുകൾ ബാക്കിനിൽക്കെ മാസ്റ്റേഴ്സ് ലക്ഷ്യം മറികടന്നു. ഓപ്പണർ രോഹൻ എസ് കുന്നുമ്മലിന്റെ (പ്ലെയർ ഓഫ് ദി മാച്ച്)തകർപ്പൻ ബാറ്റിംഗാണ് (96 റൺസ്, 41 പന്ത്) വിജയത്തിൽ നിർണ്ണായകമായത്. വിഷ്ണു രാജ് 47 റൺസെടുത്ത് മികച്ച പിന്തുണ നൽകി.