സെലസ്റ്റിയൽ ട്രോഫി: തൃപ്പൂണിത്തുറയെ തകർത്ത് മാസ്റ്റേഴ്സ് സിസി (തിരുവനന്തപുരം) സെമി ഫൈനലിൽ

തിരുവനന്തപുരം: 29-ാമത് ഓൾ കേരള സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ തകർപ്പൻ ജയത്തോടെ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് (തിരുവനന്തപുരം) സെമി ഫൈനലിൽ പ്രവേശിച്ചു. നടന്ന എലൈറ്റ് റൗണ്ട് പൂൾ ബി മത്സരത്തിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെ 8 വിക്കറ്റുകൾക്കാണ് മാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
Score
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്: 20.1 ഓവറിൽ 94 റൺസിന് പുറത്തായി.
മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്: 11 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ്.
ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറയെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയാണ് മാസ്റ്റേഴ്സ് ബൗളർമാർ പ്രതിരോധത്തിലാക്കിയത്. തൃപ്പൂണിത്തുറയ്ക്ക് വേണ്ടി സഞ്ജീവ് സതീശൻ (22), ജോസ് എസ് പെരയിൽ (16) എന്നിവർ പൊരുതിയെങ്കിലും സ്കോർ 94-ൽ അവസാനിച്ചു. മാസ്റ്റേഴ്സിന് വേണ്ടി മോനു കൃഷ്ണ 3 ഓവറിൽ 16 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി.
95 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മാസ്റ്റേഴ്സിനായി ഓപ്പണർ കൃഷ്ണ പ്രസാദ് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു. 37 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 52 റൺസ് നേടി കൃഷ്ണ പ്രസാദ് പുറത്താകാതെ നിന്നു. ഷോൺ റോജർ 23 പന്തിൽ 32 റൺസ് നേടി വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. വെറും 11 ഓവറിൽ മാസ്റ്റേഴ്സ് ലക്ഷ്യം മറികടന്നു.

മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച മാസ്റ്റേഴ്‌സിൻ്റെ എഫ്. ഫാനൂസ് (3/15) ആണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.