Celestial TrophyCricketFeatured

29-ാമത് ഓൾ കേരള സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ എലൈറ്റ് റൗണ്ട് പൂൾ എ മത്സരത്തിൽ എറണാകുളം മുത്തൂറ്റ് മൈക്രോഫിന് തകർപ്പൻ വിജയം

Muthootmicrofin

മംഗലാപുരം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ 5 വിക്കറ്റുകൾക്കാണ് മുത്തൂറ്റ് പരാജയപ്പെടുത്തിയത്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത മുത്തൂറ്റ് മൈക്രോഫിനെതിരെ ലിറ്റിൽ മാസ്റ്റേഴ്സ് നിശ്ചിത 29 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് എടുത്തു. 51 പന്തിൽ 80 റൺസ് (6 ഫോർ, 6 സിക്സ്) നേടിയ എ.കെ. അർജുനും, 62 റൺസ് നേടിയ രോഹൻ നായരുമാണ് ലിറ്റിൽ മാസ്റ്റേഴ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. മുത്തൂറ്റിന് വേണ്ടി പി.എസ്. ജെറിൻ 4 വിക്കറ്റും ഇബ്നുൽ അഫ്താബ് 3 വിക്കറ്റും വീഴ്ത്തി.


മറുപടി ബാറ്റിംഗിനിറങ്ങിയ മുത്തൂറ്റ് മൈക്രോഫിൻ 26.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു (234/5). 85 പന്തിൽ 15 ഫോറുകളും 6 സിക്സറുകളുമടക്കം 139 റൺസ് അടിച്ചുകൂട്ടിയ സഞ്ജയ് രാജിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് മുത്തൂറ്റിന്റെ വിജയം അനായാസമാക്കിയത്. പി.എസ്. ജെറിൻ (29), ആനന്ദു സുനിൽ (28) എന്നിവരും ബാറ്റിംഗിൽ തിളങ്ങി. ലിറ്റിൽ മാസ്റ്റേഴ്സിനായി ബിജു നാരായണൻ 2 വിക്കറ്റ് എടുത്തു.
അത്യുജ്ജ്വല സെഞ്ചുറി നേടിയ സഞ്ജയ് രാജാണ് മാൻ ഓഫ് ദി മാച്ച്.

Muthootmicrofinpotm


സ്കോർ :
ലിറ്റിൽ മാസ്റ്റേഴ്സ് CC: 230/9 (29 ഓവർ) – (എ.കെ. അർജുൻ 80, രോഹൻ നായർ 62; പി.എസ്. ജെറിൻ 4/39)
മുത്തൂറ്റ് മൈക്രോഫിൻ: 234/5 (26.3 ഓവർ) – (സഞ്ജയ് രാജ് 139, പി.എസ്. ജെറിൻ 29; ബിജു നാരായണൻ 2/46)