സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ്: മാസ്റ്റേഴ്സ് സിസിക്ക് ആവേശജയം; രോഹൻ എസ് കുന്നുമ്മലിന് മിന്നും പ്രകടനം

തിരുവനന്തപുരം: 29-ാമത് ഓൾ കേരള സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ ചാമ്പ്യൻസ് റൗണ്ട് പോരാട്ടത്തിൽ ഇ കെ കെ ഗ്ലോബ്സ്റ്റാർ സിസിക്കെതിരെ മാസ്റ്റേഴ്സ് സിസിക്ക് 5 വിക്കറ്റ് വിജയം. തുമ്പ സെന്റ് സേവ്യേഴ്സ് കെസിഎ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ, കേരള രഞ്ജി ട്രോഫി ക്യാപ്റ്റൻ രോഹൻ എസ് കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് മാസ്റ്റേഴ്സിന് അനായാസ വിജയം സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗ്ലോബ്സ്റ്റാർ സിസി നിശ്ചിത 30 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു.
കെ.ആർ രോഹിത്: 70 (53 പന്തുകൾ)
വിനൂപ് മനോഹരൻ: 45 (29 പന്തുകൾ)
കെ.എസ് അരവിന്ദ്: 36* (36 പന്തുകൾ)
മാസ്റ്റേഴ്സ് സിസിക്ക് വേണ്ടി സിജോമോൻ ജോസഫ് 6 ഓവറിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ മാസ്റ്റേഴ്സ് സിസി 25.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു (214/5). ഓപ്പണർ രോഹൻ എസ് കുന്നുമ്മലിന്റെ തകർപ്പൻ ബാറ്റിംഗാണ് റൺവേട്ട എളുപ്പമാക്കിയത്.
രോഹൻ എസ് കുന്നുമ്മൽ: 93 (56 പന്തുകൾ)
ഷൗൺ റോജർ: 60 (43 പന്തുകൾ)
ഗ്ലോബ്സ്റ്റാർ സിസിക്ക് വേണ്ടി ജി. അജിത് രാജ് 2 വിക്കറ്റുകൾ നേടി.
93 റൺസുമായി മാസ്റ്റേഴ്സിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച രോഹൻ എസ് കുന്നുമ്മൽ ആണ് മാൻ ഓഫ് ദി മാച്ച്