CricketFeaturedIndian Premier League

ചെന്നൈ സൂപ്പര്‍ കിംഗ്സുമായി പങ്കാളിത്തവുമായി ഹൈവ്, എക്സ്ക്യൂസീവ് മെര്‍ക്കന്‍ഡൈസ് ലോഞ്ച് ചെയ്യും

Picsart 26 03 18 19 06 55 577

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഔദ്യോഗിക സ്പോര്‍ട്സ്‍വെയര്‍ പാര്‍ട്ണറായി കേരളത്തിൽ നിന്നുള്ള D2C സ്പോര്‍ട്സ്‍വെയര്‍ ബ്രാന്‍ഡായ ഹൈവ്. ഔദ്യോഗിക സ്പോര്‍ട്സ്‍വെയര്‍ പാര്‍ട്ണര്‍ എന്ന നിലയിൽ ഹൈവ് ക്രിക്കറ്റ് ആരാധകര്‍ക്ക് മിതമായ നിരക്കിൽ വൈവിധ്യമാര്‍ന്ന സിഎസ്കെ മെര്‍ക്കന്‍ഡൈസ് മാര്‍ക്കറ്റിലേക്ക് എത്തിയ്ക്കും. ഫാന്‍ ജഴ്സി, പ്രീമിയം പോളോ, കാഷ്യല്‍സ്, ക്രിക്കറ്റ് വൈറ്റ്സ്, കോഫി മഗ്ഗുകള്‍, ഷേക്കേഴ്സ, ഡഫൽ ബാഗുകള്‍ പോലുള്ള മറ്റ് അനുബന്ധ ഉല്പന്നങ്ങളും ഹൈവ് വിപണിയിലേക്ക് എത്തിയ്ക്കും.

Hyve Csk Merchandise 4

IIM അഹമ്മദാബാദിലെയും NIFTലെയും സ്പോര്‍ട്സില്‍ അഭിരുചിയുള്ള ഒരു സംഘം 2022ൽ ആരംഭിച്ച Hyve തങ്ങളുടെ ഓൺലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലുടനീളം സാന്നിദ്ധ്യമുള്ള ഒരു മുന്‍ നിര സ്പോര്‍ട്സ്ർവെയര്‍ ആയി ചുരുങ്ങിയ കാലയളവിൽ മാറുകയായിരുന്നു.

ഈ പങ്കാളിത്തത്തെക്കുറിച്ച് ഹൈവിന്റെ സ്ഥാപകരിലൊരാളായ രാകേഷ് രാജീവ് പറയുന്നത് ഇപ്രകാരമാണ്.

“Our brand, seeks its name from the hive and is inspired by the resilient energy of the bumblebee. The collaboration with CSK combines this energy with the roaring spirit of the lions. United by the color Yellow and a shared philosophy of persistence and performance, this partnership is designed for those who never back down. We look forward to engaging with millions of Yellove Fans and becoming the cultural hub of the super kings.”

Hyve Csk Merchandise 3

ഈ പങ്കാളിത്തത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ കാശി വിശ്വനാഥും സ്വാഗതം ചെയ്തു
“At CSK, we value partners who share the same desire and hunger to excel. We are highly impressed with the youthful exuberance of new-age D2C brands like Hyve. Right from the first meeting, they have demonstrated how modern-day businesses thrive on fast-paced execution. We wish Hyve the very best and are hopeful they will delight our Yellove Army with their wide range of CSK merchandise.”

ഐപിഎലിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലായുള്ള വലിയ വളര്‍ച്ച നോക്കുമ്പോള്‍ ഫ്രാഞ്ചൈസികളോടും ക്ലബുകളോടും തങ്ങളുടെ വിശ്വാസ്യതയും കൂറും കാണിക്കുന്നതിൽ ഇന്ത്യന്‍ ആരാധകര്‍ ഏറെ താല്പര്യം പ്രകടിപ്പിച്ച് വരികയാണ്. ആഗോള ഫുട്ബോള്‍ ലോകത്തിലെ പോലെ ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റി ലീഗിലും അതിശക്തമായ ഫാന്‍ ക്ലബുകള്‍ സജീവമാണ്, ചെന്നൈയുടെ സ്വന്തം വിസിൽ പോട് ആര്‍മി ഇതിന്റെ ഒരു ഉദാഹരണം ആണ്.

ഇത്തരത്തിലുള്ള ആരാധക്കൂട്ടായ്മയുടെ ആഗ്രഹം തങ്ങളുടെ ടീമിന്റെ ജഴ്സി എല്ലാദിവസവും അണിയുക എന്നതാണ്. രാജ്യത്തെവിടെയുള്ള സിഎസ്കെ ആരാധകര്‍ക്കും അവരുടെ ഈ ആഗ്രഹം സാധിക്കുന്നതിനായി 50000ലധികം മെര്‍ക്കന്‍ഡൈസ് പീസുകള്‍ നിര്‍മ്മിക്കുവാന്‍ ഹൈവ് ഒരുങ്ങുകയാണ്. ഹൈവിന്റെ ഓൺലൈന്‍ സ്റ്റോറിലും സിഎസ്കെയുടെ സ്റ്റോറിലും ഈ മെര്‍ക്കന്‍ഡൈസുകള്‍ ലഭ്യയായിരിക്കും. സീസണലുടനീളം നടക്കുന്ന എംഗേജ്മെന്റ് നടപടികളുടെ ഭാഗമായി ചില റീട്ടെയിൽ ഔട്ട്‍ലെറ്റുകളിലും ഈ ഉല്പന്നങ്ങള്‍ ലഭ്യമായിരിക്കും.