തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി അത്രേയ ക്രിക്കറ്റ് അക്കാദമിക്ക് വിജയം!

സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മംഗലപുരം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി അത്രേയ ക്രിക്കറ്റ് അക്കാദമി വിജയം കരസ്ഥമാക്കി.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത അത്രേയ ക്രിക്കറ്റ് അക്കാദമിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് നിശ്ചിത 30 ഓവറിൽ 297/4 റൺസ് നേടി. സുബിൻ സുരേഷിന്റെ മികച്ച പ്രകടനമാണ് (135 റൺസ്) അവർക്ക് ഉയർന്ന സ്കോർ നൽകിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ അത്രേയ ക്രിക്കറ്റ് അക്കാദമി പൊരുതി, 29 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടി വിജയം കരസ്ഥമാക്കി. എട്ട് വിക്കറ്റ് നഷ്ടപ്പെട്ട ശേഷം 22ബോളിൽ 47 റൺസെടുത്ത മുഹമ്മദ് ആഷിക്കും 13 ബോളിൽ 18 റൺസ് നേടിയ അർജുൻ ആർ നായർ എന്നിവരുടെ കൂട്ട് കെട്ടാണ് അവിശ്വസനീയമായ വിജയം അത്രേയക്ക് സമ്മാനിച്ചത്.

63 റൺസ് നേടിയ A K ആകർഷ്, 50 റൺസ് നേടിയ അർജ്ജുൻ വേണുഗോപാൽ എന്നിവരാണ് അവരുടെ ടോപ്പ് സ്കോറർമാർ. ബൗളിങ്ങിൽ 3 വിക്കറ്റുകൾ വീതം വീഴ്ത്തിയ ഇഷാൻ കുനാലും സി.എസ് സൂരജും തൃപ്പൂണിത്തുറക്ക് വേണ്ടി നന്നായി ബൗൾ ചെയ്തു. മുഹമ്മദ് ആഷിക് ആണ് മാൻ ഓഫ് ദ മാച്ച്