Indian Premier LeagueCricketFeatured

പാറ്റ് കമ്മിന്‍സ് തിരിച്ചെത്തുക ഐപിഎലിന്റെ രണ്ടാം പകുതിയിൽ മാത്രം

Cummins
Cummins

സൺറൈസേഴ്സ് നായകന്‍ പാറ്റ് കമ്മിന്‍സിന് ഐപിഎലിന്റെ ആദ്യ പകുതി നഷ്ടമാകുമെന്ന് അറിയിച്ച് താരം. പുറത്തിനേറ്റ പരിക്കിൽ നിന്ന് മോചിതനായി വരുന്ന താരം നെറ്റ്സിൽ ബൗളിംഗ് ആരംഭിച്ചുവെന്ന കാര്യം വെളിപ്പെടുത്തിയെങ്കിലും മത്സരരംഗത്തേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകുമെന്നാണ് അറിയിച്ചത്.

തുടക്കത്തിൽ സൺറൈസേഴ്സിന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ മാത്രമാകും താരത്തിന് നഷ്ടമാകുക എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ ഇപ്പോള്‍ താന്‍ മൂന്ന് ദിവസം കൂടുമ്പോള്‍ മാത്രമാണ് ബൗളിംഗ് ചെയ്യുന്നതെന്നും ഈ രീതിയിൽ പുരോഗതി കൈവരിക്കുന്ന പക്ഷം ഐപിഎലിന്റെ പകുതിയ്ക്ക് ശേഷം മാത്രമേ തനിക്ക് പൂര്‍ണ്ണ തോതിൽ മത്സരരംഗത്തേക്ക് വരാനാകു എന്നും കമ്മിന്‍സ് കൂട്ടിചേര്‍ത്തു.