BadmintonFeatured

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റൺ: ലക്ഷ്യ സെന്‍ സെമിയിൽ

Lakshya Sen Jpg

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റൺ സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് ചൈനയുടെ ലീ ഷി ഫെംഗിനെതിരെയുള്ള ക്വാര്‍ട്ടര്‍ മത്സരത്തിൽ ഇന്ത്യയുടെ ലക്ഷ്യ സെന്‍ 2-0ന് ആണ് വിജയിച്ചത്. സ്കോര്‍ 21-13, 21-16.

ആദ്യ സെറ്റിൽ ഇന്ത്യന്‍ താരം 11-9ന് ലീഡ് നേടിയെങ്കിലും ചൈനീസ് താരം ശക്തമായ തിരിച്ചുവരവ് നടത്തി സ്കോര്‍ 11-9ലേക്ക് എത്തിച്ചു. 15-13ന് ലക്ഷ്യയുടെ ഒപ്പം പിടിയ്ക്കുവാന്‍ ചൈനീസ് താരം കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും അവിടെ നിന്ന് അടുത്ത നാല് പോയിന്റ് നേടി ലക്ഷ്യ 19-13ന്റെ ലീഡ് നേടി. അടുത്ത രണ്ട് പോയിന്റും നേടി ഇന്ത്യന്‍ താരം ആദ്യ സെറ്റ് 21-13ന് കൈക്കലാക്കി.

രണ്ടാം സെറ്റിൽ ചൈനീസ് താരം ആദ്യം ലീഡ് നേടിയെങ്കിലും തുടരെ മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കി ലക്ഷ്യ 5-3ന് മുന്നിലെത്തി. പിന്നീട് ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടുന്നതാണ് കണ്ടത്. ആദ്യ സെറ്റിലെ പോലെ 15-13ൽ നിന്ന് അടുത്ത രണ്ട് പോയിന്റുകള്‍ നേടി ലക്ഷ്യ തന്റെ ലീഡ് 17-13 ആക്കി ഉയര്‍ത്തി. ലക്ഷ്യ 19-14ന് മുന്നിലെത്തിയെങ്കിലും അടുത്ത രണ്ട് പോയിന്റ് നേടി ചൈനീസ് താരം ലീഡ് കുറച്ചു.