വാക്ക് ഓവറിലൂടെ സാത്വിക് – ചിരാഗ് സഖ്യം പ്രീക്വാർട്ടറിൽ; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മുന്നേറ്റം!
![Resizedimage 2026 08 19 15 39 02 0396[1]](https://fanport.in/wp-content/uploads/2026/08/ResizedImage_2026-08-19_15-39-02_03961.avif)
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുൻനിര പുരുഷ ഡബിൾസ് ജോഡിയായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടി. റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ എതിരാളികളായ സ്കോട്ട്‌ലൻഡിന്റെ അലക്സാണ്ടർ ഡൺ – ആദം പ്രിംഗിൾ സഖ്യം പിന്മാറിയതോടെയാണ് ഇന്ത്യൻ ജോഡിക്ക് വാക്ക് ഓവർ ലഭിച്ചത്.
മിക്സഡ് ഡബിൾസ് മത്സരത്തിനിടെ അലക്സാണ്ടർ ഡണ്ണിന് പരിക്കേറ്റതാണ് സ്കോട്ടിഷ് സഖ്യം പിന്മാറാൻ കാരണം. അഞ്ചാം സീഡുകളായ സാത്വിക് – ചിരാഗ് സഖ്യത്തിന് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചിരുന്നു. ഇതോടെ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കാതെ തന്നെ ഇന്ത്യൻ സഖ്യത്തിന് പ്രീക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു.