BadmintonFeatured

ഉന്നതി ഹൂഡയ്ക്ക് പരാജയം; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് തിരിച്ചടി!

Resizedimage 2026 08 19 16 58 29 8368[1]

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ (റൗണ്ട് ഓഫ് 32) വൻ പോരാട്ടത്തിനൊടുവിൽ തോൽവി വഴങ്ങി ഇന്ത്യൻ യുവതാരം ഉന്നതി ഹൂഡ പുറത്തായി. കാനഡയുടെ അനുഭവസമ്പന്നയായ താരം മിഷേൽ ലിയോട് മൂന്ന് ഗെയിമുകൾ നീണ്ട കടുത്ത പോരാട്ടത്തിലാണ് ഉന്നതി പരാജയപ്പെട്ടത്. സ്കോർ: 21-11, 9-21, 21-23.

​ആദ്യ ഗെയിം 21-11 ന് സ്വന്തമാക്കി മികച്ച തുടക്കം കുറിച്ച ഉന്നതി പക്ഷേ രണ്ടാം ഗെയിമിൽ പതറി. രണ്ടാം ഗെയിം 9-21 ന് കനേഡിയൻ താരം പിടിമുറുക്കി. വിജയികളെ തീരുമാനിക്കുന്ന ആവേശകരമായ മൂന്നാം ഗെയിമിൽ ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും നിർണായക ഘട്ടത്തിൽ 21-23 ന് ലീ ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു.

​അതേസമയം പുരുഷ ഡബിൾസിലും ഇന്ത്യയ്ക്ക് തിരിച്ചടി നേരിട്ടു. ഇന്ത്യൻ സഖ്യമായ ഹരിഹരൻ – അർജുൻ ജോഡി ദക്ഷിണ കൊറിയയുടെ കാങ് – കി സഖ്യത്തോട് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി. നേരിട്ടുള്ള ഗെയിമുകൾക്ക് 17-21, 14-21 എന്ന സ്കോറിനായിരുന്നു ദക്ഷിണ കൊറിയൻ സഖ്യത്തിന്റെ വിജയം.