BadmintonFeatured

ചൈന മാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിച്ച് സാത്വിക് – ചിരാഗ് സഖ്യം; തകർപ്പൻ ജയത്തോടെ ചരിത്ര നേട്ടം

Hrdvfm Aaaaaeut

ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സാത്വിക്സായിരാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം ഫൈനലിൽ പ്രവേശിച്ചു. വാശിയേറിയ സെമിഫൈനൽ പോരാട്ടത്തിൽ മലേഷ്യയുടെ അസ്രിയൻ – ടാൻ സഖ്യത്തെ കീഴടക്കിയാണ് ഇന്ത്യൻ ജോഡി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 21-16, 18-21, 21-11 എന്ന സ്കോറിനാണ് മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ സാത്വിക് – ചിരാഗ് സഖ്യം വിജയം സ്വന്തമാക്കിയത്.

ഈ വിജയത്തോടെ ചരിത്രപരമായ നേട്ടവും ഇന്ത്യൻ സഖ്യം സ്വന്തമാക്കി. ചൈന മാസ്റ്റേഴ്സ് ചരിത്രത്തിൽ 3 തവണ ഫൈനലിൽ എത്തുന്ന രണ്ടാമത്തെ പുരുഷ ഡബിൾസ് സഖ്യമെന്ന നേട്ടമാണ് സാത്വിക്കും ചിരാഗും സ്വന്തമാക്കിയത്. ഈ വർഷത്തെ തങ്ങളുടെ മൂന്നാം ഫൈനൽ പ്രവേശനമാണിത്. മികച്ച ഫോമിലുള്ള ഇന്ത്യൻ സഖ്യം കിരീട പ്രതീക്ഷയോടെയാണ് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്.